ഷിംല:കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരുള്ള ശിലാഫലകം അടൽ തുരങ്കത്തില്‍ നിന്നും മാറ്റിയ സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന് മുന്നറിയിപ്പുമായി എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത്. സോണിയയുടെ പേരുള്ള ഫലകം പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഫലകം മുന്‍പുണ്ടായിരുന്ന സ്ഥലത്തുതന്നെ വീണ്ടും സ്ഥാപിക്കണമെന്നും ദത്ത് ആവശ്യപ്പെട്ടു.
'നയം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം'
ഇതിനെപ്പറ്റി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതുപാലിച്ചില്ലെന്നും ഈ അനങ്ങാപ്പാറ നിലപാട് ഇനിയും തുടര്‍ന്നാല്‍ പ്രക്ഷോഭം നടത്തുമെന്നും എ.ഐ.സി.സി നേതാവ് വ്യക്തമാക്കി. 2020 ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടല്‍ തുരങ്കത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2010 ജൂണ്‍ 28ന് മണാലിയിലെ ധുണ്ഡിയില്‍ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത് സോണിയ ഗാന്ധിയാണ്.