ഹൈദരാബാദ്: തെലങ്കാന പ്രദേശ് കോൺഗ്രസിന്‍റെ (പിസിസി) അധ്യക്ഷനായി എംപിയായ എ. രേവന്ത് റെഡ്ഡിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. എൻ. ഉത്തം റെഡ്ഡിക്ക് പകരമാണ് രേവന്തിനെ പാർട്ടി അധ്യക്ഷനായി നിയമിച്ചത്. ഉത്തം റെഡ്ഡിയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയിൽ വർക്കിങ് പ്രസിഡന്‍റ് ആയിരുന്നു രേവന്ത്.
മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ ഉൾപ്പെടെ അഞ്ച് വർക്കിങ് പ്രസിഡന്‍റുമാരെയും 10 സീനിയർ വൈസ് പ്രസിഡന്‍റുമാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. ജെ. ഗീത റെഡ്ഡി, എം. അഞ്ജൻ കുമാർ യാദവ്, ടി. ജഗ്ഗ റെഡ്ഡി, ബി. മഹേഷ് കുമാർ ഗൗഡ് എന്നിവരാണ് മറ്റ് വർക്കിങ് പ്രസിഡന്‍റുമാർ.