കേരളം

kerala

ETV Bharat / bharat

കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ കോൺഗ്രസ് - ഡോ. എസ് ജയശങ്കർ

ഇന്ത്യൻ ജനതയുടെ ജീവിതങ്ങൾക്ക് മേലാണ് സർക്കാരിന്‍റെ വ്യാജ പ്രതിഛായ കെട്ടിപ്പടുക്കുന്നതെന്ന് കോൺഗ്രസ് ആരോപണം

Congress slams Centre on Covid vaccine policy  കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്  വാക്സിൻ നയം  കേന്ദ്ര സർക്കാർ  കോൺഗ്രസ് എംപി മനീഷ് തിവാരി  ഡോ. എസ് ജയശങ്കർ  രാഹുൽ ഗാന്ധി
കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

By

Published : May 18, 2021, 12:34 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരെ കോൺഗ്രസ്. ഇന്ത്യൻ ജനതയുടെ ജീവിതങ്ങൾക്ക് മേലാണ് സർക്കാരിന്‍റെ വ്യാജ പ്രതിഛായ കെട്ടിപ്പടുക്കുന്നതെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി.

സ്വന്തം ജനങ്ങളുടെ വാക്സിനേഷൻ നൽകുന്നതിനേക്കാൾ കൂടുതൽ വാക്സിനുകൾ ഇന്ത്യ കയറ്റുമതി ചെയ്തതായി യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂർത്തി ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മനീഷ് തിവാരി സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിതം വച്ച് വ്യാജ പ്രതിഛായ കെട്ടിപ്പടുക്കരുതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് താൻ മുന്നറിയിപ്പ് നൽകിയതായി ട്വിറ്ററിൽ കുറിച്ചു.

Also read: ഉത്തരാഖണ്ഡ് ഗ്രാമമേഖലയിൽ കൊവിഡ് മരണം ഉയരുന്നുവെന്ന് നാട്ടുകാർ; നിരസിച്ച് ഭരണകൂടം

"മോദി സമ്പ്രദായം" ഉറക്കത്തിൽ നിന്നുണരണമെന്ന് വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വരും കാലങ്ങളിൽ കുട്ടികൾക്ക് കൊറോണയിൽ നിന്ന് സംരക്ഷണം ആവശ്യമാണെന്നും ശിശുരോഗ സേവനങ്ങളും വാക്സിൻ-ചികിത്സാ മാനദണ്ഡങ്ങളും ഇതിനകം തന്നെ നിലവിലുണ്ടായിരിക്കണമെന്നും പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല, ജനങ്ങൾക്കൊപ്പം നിൽക്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details