ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസും, കർഷക സംഘടനകളുമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹനം അതിവേഗം ഓടിച്ചു കയറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു കർഷകർക്കിടയിലേക്ക് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ച് കയറ്റിയത്. അജയ് മിശ്രയും, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച ശേഷം മടങ്ങിപ്പോകുകയായിരുന്ന കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്.