കേരളം

kerala

ETV Bharat / bharat

ലഖിംപൂർ ഖേരിയിൽ എത്തിയ പ്രിയങ്ക അറസ്റ്റിലെന്ന് കോൺഗ്രസ് - ലഖിംപൂർ ഖേരി പ്രിയങ്ക വാർത്ത

പ്രിയങ്കയെ യുപി പൊലീസ് അറസ്റ്റ് ചെയ്‌തതായി യൂത്ത് കോൺഗ്രസ് പറയുന്നു. ഇന്ന് പുലർച്ചെ 5.30ന് പ്രിയങ്കയെ ഹർഗാവിൽ വച്ച് അറസ്റ്റ് ചെയ്‌തെന്നും പിന്നീട് സിതാപൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമാണ് കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചത്.

way to meet farmers family priyanka news  priyanka gandhi detained hargaon news  priyanka gandhi arrested news  priyanka gandhi farmers news  priyanka gandhi Lakhimpur Kheri news  farmers Lakhimpur Kheri priyanka news update  പ്രിയങ്ക അറസ്റ്റ് യുപി വാർത്ത  പ്രിയങ്ക അറസ്റ്റ് കർഷക സമരം വാർത്ത  കർഷകർ കൊല്ലപ്പെട്ടു വാർത്ത  ലഖിംപൂർ ഖേരി കർഷകർ വാർത്ത  ലഖിംപൂർ ഖേരി പ്രിയങ്ക വാർത്ത  പ്രിയങ്ക ഗാന്ധി വാർത്ത
പ്രിയങ്ക

By

Published : Oct 4, 2021, 6:43 AM IST

ലഖ്‌നൗ: കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ ലഖിംപൂർ ഖേരിയിലെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്‌തതായി യൂത്ത് കോൺഗ്രസ്. ഞായറാഴ്‌ച രാത്രി കാൽനടയായാണ് ലഖിംപൂർ ഖേരിയിൽ എത്തിച്ചേർന്നത്. എന്നാൽ, പ്രിയങ്കയെ ഹർഗാവിൽ വച്ച് ഇന്ന് പുലർച്ചെ 5.30ന് യുപി പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സിതാപൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോൺഗ്രസ് ട്വിറ്ററിൽ അറിയിച്ചു.

ലഖ്‌നൗവിൽ നിന്ന് ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയിൽ ടോൾ പ്ലാസകളിൽ വലിയ പൊലീസ് സേനയെ വിന്യസിച്ചിരുന്നുവെന്നും ഇവിടെ ആക്‌ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.

Also Read: കാര്‍ ഇരച്ചുകയറി കർഷകർ മരിച്ച സംഭവം ; രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക്

ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് ഞായറാഴ്‌ച കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി നാല് കർഷകരുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കർഷകർ ആരോപിക്കുന്നു. ഇന്ന് കർഷ

ABOUT THE AUTHOR

...view details