ന്യൂഡൽഹി: പാർലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ചയെപ്പറ്റി പ്രധാനമന്ത്രി നടത്തിയ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് (Congress Responds to Remarks of Modi on Parliament Security Breach). ചര്‍ച്ചകളില്‍ നിന്ന് നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും (Modi Running Away From Debate), ചര്‍ച്ച നടന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ലോക്‌സഭയിലേക്ക് പ്രവേശനമൊരുക്കിയ ബിജെപി എംപിയെപ്പറ്റി ചോദ്യമുയരും എന്നതുകൊണ്ടാണിതെന്നും കോൺഗ്രസ് വക്‌താവ് ജയറാം രമേശ് പറഞ്ഞു.
സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ (Amit Shah Response on Parliament Security Breach) പ്രസ്‌താവനയാണ് ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നതെന്നും, പ്രസ്‌താവന വരും വരെ ഇന്ത്യ മുന്നണി അത് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്നും ജയറാം രമേശ് തന്‍റെ എക്‌സിലുടെ പറഞ്ഞു.
"ഡിസംബർ 13ന് ലോക്‌സഭയിൽ നടന്ന അസാധാരണ സംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം വെടിഞ്ഞു. ചർച്ചയല്ല അന്വേഷണമാണ് ആവശ്യമെന്നും അത്തരമൊരു അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ മുന്നണിയിലെ പാർട്ടികൾ ആവശ്യപ്പെടുന്നത് ഡിസംബർ 13 ന് എന്താണ് സംഭവിച്ചതെന്നും അത് കൃത്യമായി എങ്ങനെ സംഭവിച്ചെന്നുമുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയാണ്. പ്രധാനമന്ത്രി ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നത് ഒരു ലളിതമായ കാരണത്താലാണ്. ഡിസംബർ 13 ന് അക്രമികൾ ലോക്‌സഭയിലേക്ക് പ്രവേശിച്ചതിൽ മൈസൂരു ബിജെപി എംപി പ്രതാപ് സിംഹയുടെ (Pratap Simha Role in Parliament Security Breach) പങ്കിനെ കുറിച്ച് ചർച്ചയിൽ ചോദ്യങ്ങൾ ഉയരും.” ജയറാം രമേശ് എക്‌സിൽ കുറിച്ചു.
Also Read:തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും, പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലെ കാരണം ഇതാണ്; രാഹുല്‍ ഗാന്ധി