കേരളം

kerala

ETV Bharat / bharat

22,842 കോടിയുടെ ബാങ്ക് തട്ടിപ്പ് : 'കേസെടുക്കാന്‍ എന്തുകൊണ്ട് 5 വര്‍ഷമെടുത്തു?', കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് - congress allegation against modi govt

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് കബളിപ്പിച്ചത്

ബാങ്ക് തട്ടിപ്പ്  ബിജെപിക്കെതിരെ കോണ്‍ഗ്രസ്  എബിജി ഷിപ്പ്‌ യാർഡ് ബാങ്ക് തട്ടിപ്പ്  രൺദീപ് സിങ് സുർജേവാല ബാങ്ക് തട്ടിപ്പ്  abg shipyard bank fraud latest  congress questions modi govt  surjewala on abg bank scam  congress allegation against modi govt  കോണ്‍ഗ്രസ് ആരോപണം
22,842 കോടിയുടെ ബാങ്ക് തട്ടിപ്പ്: 'കേസെടുക്കാന്‍ എന്തുകൊണ്ട് 5 വര്‍ഷമെടുത്തു?', കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

By

Published : Feb 13, 2022, 6:05 PM IST

ചണ്ഡിഗഡ്: 22,842 കോടി രൂപയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. മോദി സർക്കാരിന്‍റെ ഉന്നത തലങ്ങളിൽ ഇരിക്കുന്നവരുടെ ഒത്തുകളിയാണ് കേസെടുക്കുന്നതിലുണ്ടായ കാലതാമസത്തിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെ 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് കബളിപ്പിച്ചത്. രാജ്യത്തെ ഇതുവരെയുള്ളതില്‍ വച്ചേറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്.

സംഭവവുമായി ബന്ധപ്പെട്ട് എബിജി ഷിപ്പ്‌ യാർഡിനും മുൻ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഋഷി കമലേഷ് അഗർവാള്‍ ഉള്‍പ്പടെ 5 പേര്‍ക്കെതിരെയും സിബിഐ കേസെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

'രാജ്യത്തെ ബാങ്കിങ് സംവിധാനം തകര്‍ന്നു'

'75 വർഷത്തിനിടയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് മോദി സർക്കാരിന്‍റെ നിരീക്ഷണത്തിലാണ് നടന്നത്! ഏഴ് വർഷത്തിനിടെയുണ്ടായ 5.35 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളില്‍ രാജ്യത്തെ ബാങ്കിങ് സംവിധാനം തകര്‍ന്നു, കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്‍റെ ഞെട്ടലിലേക്കാണ് രാജ്യം ഉണർന്നതെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

കേസെടുക്കാൻ സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം കോണ്‍ഗ്രസ് ചോദ്യം ചെയ്‌തു. 2019 നവംബർ 8ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എബിജി ഷിപ്പ്‌ യാർഡിലെ ഋഷി അഗർവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐക്ക് പരാതി നൽകി. എന്നാല്‍ 5 വർഷത്തെ കാലതാമസത്തിനും പൊതുപണം ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചതിനും ശേഷമാണ് എബിജി ഷിപ്പ്‌ യാർഡിനെതിരെ 2022 ഫെബ്രുവരി 7ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്.

'ഷിപ്പ് യാർഡിന് ഭൂമി അനുവദിച്ചത് മോദി സര്‍ക്കാര്‍'

2007ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എബിജി ഷിപ്പ്‌ യാർഡിന് 1,21,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചു. ചതുരശ്ര മീറ്ററിന് 1,400 രൂപയായിരിക്കെ 700 രൂപയ്ക്കാണ് എബിജി കപ്പൽശാലയ്ക്ക് ഭൂമി അനുവദിച്ചത്. ഇതിനെതിരെ സിഎജി റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഗുജറാത്തിലെ ദഹേജിൽ എബിജി ഷിപ്പ്‌ യാർഡിനും ഋഷി അഗർവാളിനും 50 ഹെക്‌ടര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചു. 2015ലാണ് ദഹേജ് പദ്ധതി എബിജി ഷിപ്പ് യാര്‍ഡ് ഉപേക്ഷിക്കുന്നത്.

എബിജി ഷിപ്പ്‌ യാർഡിന്‍റെ ലിക്വിഡേഷൻ നടപടികൾ അവസാനിച്ചിട്ടും 28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപ തട്ടിയതിന് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ട് 5 വർഷമെടുത്തുവെന്ന് സുർജേവാല ചോദിച്ചു. കൊള്ളയടിച്ച് രക്ഷപ്പെടാനുള്ള പദ്ധതിയാണ് ബാങ്ക് തട്ടിപ്പുകാർക്കായി മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് സുർജേവാല ആരോപിച്ചു.

നീരവ് മോദി, മെഹുൽ ചോക്‌സി, ആമി മോദി, നിഷാൽ മോദി, ലളിത് മോദി,വിജയ് മല്യ, ജതിൻ മേത്ത, ചേതൻ സന്ദേശര, നിതിൻ സന്ദേശര തുടങ്ങി ഭരണ സംവിധാനവുമായി അടുത്ത ബന്ധമുള്ള വഞ്ചകരുടെ പട്ടികയിൽ ഋഷി കമലേഷ് അഗർവാളും ഇടംപിടിച്ചുവെന്ന് കോണ്‍ഗ്രസ് വക്‌താവ് പറഞ്ഞു.

Also read: Punjab Election 2022 | 'ഈ പോരാട്ടം വരും തലമുറയ്‌ക്ക് വേണ്ടി' : നവജ്യോത് സിംഗ്‌ സിദ്ദു

ABOUT THE AUTHOR

...view details