ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിജയ് ചൗക്കില്‍ ഇരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധം നടത്തിയത്.
പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. മാര്‍ച്ച് തടഞ്ഞ ഡല്‍ഹി പൊലീസ് കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയതു. മറ്റ് സംസ്ഥാനങ്ങളിലും സംസ്ഥാന നേതൃത്വങ്ങളുടെ കീഴില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.