കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസ് അധ്യക്ഷനാവാൻ ഖാര്‍ഗെയും; ശശി തരൂര്‍ ഇന്ന് പത്രിക നല്‍കും - ശശി തരൂര്‍

കോളിളക്കം സൃഷ്‌ടിച്ച കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. അവസാന ഘട്ടമെന്ന നിലയ്‌ക്കാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് ഉറപ്പിച്ചത്

congress president polls Mallikarjun Kharge Joins  Mallikarjun Kharge  ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം  മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും  congress president polls Mallikarjun Kharge  ന്യൂഡല്‍ഹി  ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത  new delhi todays news
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയുടെ പേരും പരിഗണനയില്‍; തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് പത്രിക നല്‍കും

By

Published : Sep 30, 2022, 8:55 AM IST

Updated : Sep 30, 2022, 10:54 AM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കും. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥി എന്ന നിലയ്‌ക്കാണ് മുതിര്‍ന്ന നേതാവ് മത്സരിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഹൈക്കമാന്‍ഡ് ഇതേക്കുറിച്ച് ഖാര്‍ഗെയുമായി നേരത്തേ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായത്. കർണാടകയിൽ നിന്നുള്ള നേതാവാണ് ഖാർഗെ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. കർണാടകയിലെ ഗുൽബർഗയിൽ നിന്നാണ് അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. യുപിഎ സര്‍ക്കാരില്‍ റെയിൽവേ മന്ത്രിയും തൊഴിൽ മന്ത്രിയുമായിരുന്നു.

പത്രിക സമര്‍പ്പണം ഉച്ചയ്‌ക്ക്: അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതിയായ ഇന്ന് (സെപ്‌റ്റംബര്‍ 30) ഖാർഗെ ഉച്ചയ്‌ക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. പുറമെ, ദ്വിഗ്‌വിജയ് സിങ്, മുകുൾ വാസ്‌നിക്, ശശി തരൂര്‍ എന്നിവരും പത്രിക സമർപ്പിക്കും. അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഔദ്യാേഗിക സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെലോട്ട് വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 30) മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

താന്‍ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഡല്‍ഹിയിലെത്തി സോണിയയെ കണ്ട ശേഷമായിരുന്നു മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 30, 2022, 10:54 AM IST

ABOUT THE AUTHOR

...view details