കേരളം

kerala

ETV Bharat / bharat

ബജ്‌റംഗ്‌ദള്‍ നിരോധനം: മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് പഞ്ചാബ് കോടതിയുടെ സമന്‍സ് - BJP live news

ബജ്‌റംഗ്‌ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പരാമര്‍ശത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ജൂലൈ 10ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് സംഗ്രൂര്‍ കോടതിയുടെ സമന്‍സ്.

Congress President Malikarjun kharge  ബജ്‌റംഗ്‌ദള്‍ നിരോധനം  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കോടതിയുടെ സമന്‍സ്  ഞ്ചാബ് സംഗ്രൂര്‍ കോടതി  പഞ്ചാബ് സംഗ്രൂര്‍ കോടതിയുടെ സമന്‍സ്  ബജ്‌റംഗ്‌ദള്‍  ചണ്ഡീഗഡ് വാര്‍ത്തകള്‍  congress news  news updates congress  news live  congress news live  kerala news updates  congress news updates  BJP live news
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് സമന്‍സ്

By

Published : May 15, 2023, 3:38 PM IST

ചണ്ഡീഗഡ്: ബജ്‌റംഗ്‌ദള്‍ എന്ന സംഘടനയെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്‍റെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രഖ്യാപനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ പഞ്ചാബ് കോടതി സമന്‍സ് അയച്ചു. ഹിന്ദു സുരക്ഷ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജ് നൽകിയ 100 കോടി രൂപയുടെ മാനനഷ്‌ട കേസിലാണ് പഞ്ചാബിലെ സംഗ്രൂർ കോടതിയുടെ സമൻസ്. സിവിൽ ജഡ്‌ജി (സീനിയർ ഡിവിഷൻ) രമൺദീപ് കൗറാണ് സമന്‍സ് അയച്ചത്. ജൂലൈ 10ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് കോടതിയില്‍ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദേശം.

കോണ്‍ഗ്രസ് പരാമര്‍ശത്തിനെതിരെയുള്ള കേസ്:തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലെ ബജ്‌റംഗ്‌ദളിനെതിരെയുള്ള പരാമര്‍ശത്തില്‍ വിശ്വഹിന്ദു പരിഷത്താണ് മാനനഷ്‌ട കേസ് നല്‍കിയത്. 100 കോടി രൂപയുടെ നഷ്‌ടപരിഹാരമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനെ പോലെ തന്നെയാണ് ബജ്‌റംഗ്‌ദള്‍ എന്നും അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ ഭരണം നേടാന്‍ സാധിച്ചാല്‍ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്ന് വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നുവെന്ന് മാത്രമല്ല കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ബിജെപി ഈ പരാമര്‍ശത്തെ ആയുധമാക്കിയെടുക്കുകയും ചെയ്‌തിരുന്നു. ഹനുമാന്‍ ഭക്തരായ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം പറഞ്ഞിരുന്നു.

also read:135 എംഎല്‍എമാരുമായി വിധാന്‍സൗദ കയറാന്‍ കോണ്‍ഗ്രസ്; 66 സീറ്റിലൊതുങ്ങി ബിജെപി, പ്രതാപം നഷ്‌ടപ്പെട്ട് ജെഡിഎസ്

പ്രധാനമന്ത്രി ഒരു വിഷപാമ്പ്, ഖാര്‍ഗെയുടെ പരാമര്‍ശം: കര്‍ണാടക തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ബജ്‌റംഗ്‌ദള്‍ നിരോധന പരാമര്‍ശത്തില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തി. 'മോദി ഒരു വിഷപാമ്പാണെന്നും അത് ആരെയെങ്കിലും നക്കിയാല്‍ അവര്‍ മരിച്ച് പോകും' എന്നുമായിരുന്നു പരാമര്‍ശം. വിഷയത്തില്‍ പ്രധാനമന്ത്രിയും മറ്റ് ബിജെപി അനുകൂലികളും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

ഇത് പ്രധാനമന്ത്രിയെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ബിജെപിയുടെ പ്രത്യയ ശാസ്‌ത്രം വിഷ പാമ്പിനെ പോലെയാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ഖാര്‍ഗെ മറുപടി നല്‍കിയത്. ബിജെപി രാഷ്‌ട്രീയവും മതവും കൂട്ടിക്കുഴക്കുകയാണെന്നും മുന്‍നിര നേതാക്കള്‍ അടക്കം അത്തരം വിഷയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. സമുദായത്തിലെ വ്യത്യസ്‌ത ആളുകൾക്ക് വ്യത്യസ്‌ത പാർട്ടികളെ ഇഷ്‌ടപ്പെടാം.

ഒരു വീട്ടിലെ വ്യക്തികൾക്ക് തന്നെ താത്‌പര്യമുള്ള പാര്‍ട്ടിയെ തെരഞ്ഞെടുക്കാവുന്നതാണ്. അത്തരം ആളുകളെല്ലാം ഒരുപാര്‍ട്ടിയില്‍ തന്നെ അണിനിരക്കണമെന്ന് പറയുന്നത് ശരിയല്ല. ഇത് പിന്തിരപ്പന്‍ ആശയമാണ്. ഇത്തരം ചിന്താഗതികള്‍ നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും ദുര്‍ബലപ്പെടുത്തും.

വോട്ട് നേടണമെന്ന അത്യാഗ്രഹം കൊണ്ട് സമുദായങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അവരെ ഉപദ്രവിക്കുകയോ ചെയ്യരുതെന്നാണ് തനിക്ക് ബിജെപിയോട് പറയാനുള്ളതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.

also read:'അധികം സമയമെടുക്കില്ല...' കർണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് രൺദീപ് സിങ് സുർജേവാല

ABOUT THE AUTHOR

...view details