കേരളം

kerala

ETV Bharat / bharat

പഞ്ചാബ് തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും; സിദ്ദു സംസ്ഥാന അധ്യക്ഷനാകും - നവജ്യോത് സിങ് സിദ്ധു

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ആരുനയിക്കുമെന്ന ചര്‍ച്ച ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വിവാദം ഉടലെടുത്തത്. ഹൈക്കമാന്‍ഡിന്‍റെ ഇടപെടലോടെ രംഗം ശാന്തമായിരിക്കുകയാണ് ഇപ്പോള്‍.

Congress  Punjab Congress crisis  Harish Rawat  Sonia Gandhi  Captain Amarinder Singh  തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും  സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകും  Congress prepares truce for crisis in Punjab  ഹൈക്കമാന്‍ഡിന്‍റെ ഔദ്യോഗിക തീരുമാനം  നവജ്യോത് സിങ് സിദ്ധു  അമരീന്ദർ സിങ്ങ്
തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും; സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകും

By

Published : Jul 16, 2021, 2:08 AM IST

Updated : Jul 16, 2021, 6:32 AM IST

ന്യൂഡല്‍ഹി: പഞ്ചാബിലെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന തര്‍ക്കത്തിന് പരിഹാരവുമായി കോണ്‍ഗ്രസ്. അണികളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹൈക്കമാന്‍ഡിന്‍റെ ഔദ്യോഗിക തീരുമാനം വന്നിരിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

അമീരന്ദറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാണ് പാര്‍ട്ടി തീരുമാനം. ഈ തീരുമാനം ഉടനെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ മാധ്യമങ്ങളോടു പങ്കുവെച്ചു. എന്നാല്‍, സിദ്ദുവിനെ അധ്യക്ഷനായി ചുമതലപ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തില്‍ അമരീന്ദർ സിങ്ങും മുൻ അധ്യക്ഷന്‍ സുനിൽ ജഖറും വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നീരസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതിഷേധം പരസ്യമായി നേതാക്കള്‍ പ്രകടിപ്പിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. അതേസമയം, അമരീന്ദര്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള സാധ്യത തെളിയിന്നുണ്ട്. ഗുര്‍പ്രീത് കംഗര്‍, ചരഞ്ജിത് ചാന്നി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കാമെന്നാണ് വിവരം.

ALSO READ:സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് ഭാരത് രത്ന നൽകണമെന്ന് അരവിന്ദ് കെജ്‌രിവാൾ

Last Updated : Jul 16, 2021, 6:32 AM IST

ABOUT THE AUTHOR

...view details