റോഹ്തക്: കോൺഗ്രസ് നയം അധികാരം മാത്രമാണെന്നും ഇത് ഏതെങ്കിലും പ്രത്യശാസ്ത്രത്തില്‍ അധിഷ്ഠിതമല്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു. അസമിലെ തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളുമായുള്ള കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം മാത്രമാണ് കോണ്‍ഗ്രസ് നയമെന്ന് കൈലാഷ് വിജയവർഗിയ - തൃണമൂല്‍ കോണ്‍ഗ്രസ്
മമതാ ബനര്‍ജിക്കെതിരെ ഉണ്ടായ ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും കൈലാഷ് വിജയവർഗിയ ആരോപിച്ചു.
അധികാരം നേടുകയെന്നത് മാത്രമാണ് കോണ്‍ഗ്രസ് നയമെന്ന് കൈലാഷ് വിജയവർഗിയ
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പിന്‍തുണക്കുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് അവര്‍ക്കെതിരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിലകൊള്ളുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതിനായി ആര്‍ക്കൊപ്പവും അവര്‍ സഖ്യത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മമതാ ബനര്‍ജിക്കെതിരെ ഉണ്ടായ ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിക്കുകയാണെന്നും കൈലാഷ് വിജയവർഗിയ ആരോപിച്ചു.
Last Updated : Aug 9, 2022, 12:47 PM IST