ന്യൂഡല്‍ഹി :എഐസിസി അധ്യക്ഷന്‍ (AICC President) മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ (Mallikarjun Kharge) മുന്‍നിര്‍ത്തി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ദളിത് വോട്ടുകള്‍ (Dalit Votes) സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് (Congress) കരുനീക്കം തുടങ്ങി. ഹിന്ദി ഹൃദയഭൂമിയില്‍ പ്രബലമായ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സംഭവിച്ച വോട്ട് ചോര്‍ച്ച ഖാര്‍ഗെയെ രംഗത്തിറക്കി തടയാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ നീക്കത്തിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭയിലേക്ക് (Loksabha) മത്സരിപ്പിക്കാനാണ് നീക്കം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന ദളിത് മുഖം കൂടിയായ ഖാര്‍ഗെയെ ഉത്തര്‍ പ്രദേശിലെ ദളിത് സംവരണ സീറ്റുകളിലൊന്നില്‍ (Dalit Reserved Seat) നിന്നാവും മത്സരിപ്പിക്കുക. ഇതിനായി ചില സുരക്ഷിത മണ്ഡലങ്ങളും കോണ്‍ഗ്രസ് കണ്ടുവച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ യുപിയിലെ ഇറ്റാവ, കിഴക്കന്‍ യുപിയിലെ ബാരാബങ്കി മേഖലകളിലൊന്നിലെ സുരക്ഷിത മണ്ഡലമാകും ഖാര്‍ഗയ്‌ക്ക് നല്‍കുക. ഈ നീക്കത്തിലൂടെ ഹിന്ദി മേഖലയിലെ ദളിത് വോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസിലേക്ക് മറിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
ദളിത് വോട്ടുകള്‍ തിരികെ എത്തിക്കാന്‍ :വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ എസ്‌സി വോട്ടര്‍മാര്‍ക്കിടയില്‍ (SC Voters) കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇതാണ് ബിഎസ്‌പിയുടെ വരവോടെ നഷ്‌ടമായത്. ബഹുജന്‍ സമാജ് പാര്‍ട്ടിയെയും മായാവതിയെയും വര്‍ഷങ്ങളായി പിന്തുണച്ച് പോരുന്ന ദളിത് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ തിരിച്ചുപിടിക്കാന്‍ ഖാര്‍ഗെയെ രംഗത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ കരുതുന്നു. മാത്രമല്ല ഇന്ത്യ മുന്നണിയുടെ ഭാഗമാവാന്‍ തയ്യാറാകാതിരുന്ന ബിഎസ്‌പി നേതാവ് മായാവതിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേത് പോലെ ബിഎസ്‌പി ഉത്തര്‍ പ്രദേശില്‍ ഒന്നുമല്ലാതായിത്തീരുമെന്ന് വരുന്നതോടെ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പം വരുമെന്നും കണക്കുകൂട്ടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസ്, സമാജ്‌വാദി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ബിഎസ്‌പിയില്‍ നിന്നുള്ള അധിക വോട്ടുകള്‍ കൂടി ഖാര്‍ഗെയെ രംഗത്തിറക്കുന്നതിലൂടെ മുന്നണിക്ക് അനുകൂലമാക്കാനാവും എന്നാണ് പ്രതീക്ഷ.
ലക്ഷ്യം ബിഎസ്‌പിയുടെ ക്ഷീണം:കോണ്‍ഗ്രസ് ഖാര്‍ഗെയെ രംഗത്തിറക്കിയാല്‍ യുപിക്കകത്തും പുറത്തുമുള്ള ബിഎസ്‌പി പ്രവര്‍ത്തകര്‍ക്കുള്ള വലിയൊരു സന്ദേശമാകും അത്. രാഷ്ട്രീയത്തില്‍ ഇത് വളരെ പ്രധാനമാണ്. രാജ്യമെമ്പാടും ജനങ്ങള്‍ ആരാധനയോടെ കാണുന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജാറാം പാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.