കേരളം

kerala

ETV Bharat / bharat

ജനവിധിയില്‍ ഞെട്ടി കോണ്‍ഗ്രസ് ; ജി -23 നേതാക്കള്‍ യോഗം ചേരും

പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ കനത്ത പ്രഹരമാണ് തോല്‍വി ഏല്‍പ്പിച്ചിരിക്കുന്നത്

Congress party's G-23 leaders  G-23 leaders to meet soon  ജനവിധിയില്‍ ഞെട്ടി കോണ്‍ഗ്രസ്  കോണ്‍ഗ്രസ് ജി -23 നേതാക്കള്‍ യോഗം
ജനവിധിയില്‍ ഞെട്ടി കോണ്‍ഗ്രസ്; പാര്‍ട്ടിയുടെ ജി -23 നേതാക്കള്‍ യോഗം ചേരുന്നു

By

Published : Mar 10, 2022, 8:54 PM IST

ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ G -23 നേതാക്കള്‍ യോഗം ചേരും. മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്‌മയുടെ യോഗം 48 മണിക്കൂറിനിടെ ഉണ്ടായേക്കുമെന്നാണ് വിവരം.

ഭരണമുണ്ടായിരുന്ന പഞ്ചാബില്‍ ആം ആദ്‌മി പാർട്ടിയോട് (എഎപി) കോൺഗ്രസ് വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ അധികാരത്തിലെത്താനും കോൺഗ്രസിന് കഴിഞ്ഞില്ല.

ആത്മപരിശോധന നടത്താൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ വിളിക്കാൻ പാർട്ടി തീരുമാനിച്ചതായി പാര്‍ട്ടി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജി-23 നേതാക്കളും യോഗം ചേരുമെന്ന വിവരം പുറത്തുവരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ പ്രതീക്ഷയ്‌ക്ക് വിരുദ്ധമാണ്. ജനഹിതം ഏതിരാണെന്ന് അംഗീകരിക്കുകയും തോല്‍വി സമ്മതിക്കുകയും ചെയ്യുന്നു. ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ആത്മപരിശോധനയ്‌ക്കായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടന്‍ വിളിക്കാൻ സോണിയ ഗാന്ധി തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: ഗോവയില്‍ കരുത്ത് തെളിയിച്ച് ബി.ജെ.പി; പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍

ജനവിധി വിനീതമായി അംഗീകരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ജനവിധി വിനയപൂർവം സ്വീകരിക്കുക. ജനാംഗീകാരം നേടിയവർക്ക് ആശംസകൾ. അവരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും നന്ദി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും എന്റെ നന്ദി. ഞങ്ങൾ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കും' - അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ചേര്‍ന്നാണ് 2020 ല്‍ ജി-23 എന്ന കൂട്ടായ്‌മയുണ്ടാക്കിയത്. പ്രവര്‍ത്തകസമിതി അംഗങ്ങളടക്കമുള്ളവര്‍ പാർട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് അവര്‍ സോണിയ ഗാന്ധിക്ക് കത്തെഴുതി. പലതവണ പാര്‍ട്ടി നേതൃത്വത്തെ ജി 23 നേതാക്കള്‍ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details