ഉദയ്‌പൂര്‍:ചിന്തന്‍ ശിവിര്‍ സമാപന ദിവസം രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കണമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. ദേശീയതയുടെയും ജനാധിപത്യത്തിന്റെയും ആത്മാവ് സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളുമായും സഖ്യം സ്ഥാപിക്കാൻ തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കി. അധികാരത്തിന് വേണ്ടി കപട ദേശീയതയാണ് ബിജെപി പുറത്തെടുക്കുന്നതെന്ന് പറഞ്ഞ നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാതലായ സ്വഭാവമാണ് ഇന്ത്യന്‍ ദേശീയതയെന്നും ചൂണ്ടിക്കാട്ടി.
ബിജെപിയുടെ കപട ദേശീയത ജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവരേണ്ടത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെയും കടമയാണെന്നും പാര്‍ട്ടി പ്രഖ്യാപനത്തില്‍ പറഞ്ഞു. വിവിധ വിഷയങ്ങളിലാണ് പാര്‍ട്ടി കോണ്‍ക്ലേവില്‍ ചര്‍ച്ചകള്‍ നടന്നത്. ജമ്മു കശ്‌മീര്‍ വിഷയവും നേതാക്കളുടെ ചര്‍ച്ചയില്‍ പ്രധാന വിഷയമായി.
രാജ്യത്തിന്റെ ഫെഡറൽ ഘടനയ്‌ക്കെതിരായ കേന്ദ്രസർക്കാർ ആക്രമണം വലിയ അപകടകരമാണെന്ന് കോൺഗ്രസ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലെ നിയമവിരുദ്ധവും അധാർമികവുമായ കൈയേറ്റങ്ങൾ ബി.ജെ.പിയുടെ സ്വഭാവമായി മാറിയെന്ന് പാർട്ടി പ്രഖ്യാപനത്തിൽ ആരോപിച്ചു. ഗവർണർ പദവി പോലും ഇപ്പോൾ ബിജെപി അധികാരത്തിനു വേണ്ടി പരസ്യമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് നിലവിലെന്ന ആരോപണവും ഉയര്‍ന്നു.
വടക്ക കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദവും, തീവ്രവാദവും വ്യാപിക്കുന്നതിലും കോണ്‍ഗ്രസ് ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയ്‌ക്കെതിരെ ചൈന നടത്തുന്ന ആക്രമണങ്ങളേയും പാര്‍ട്ടി ത്രിദിന പരിപാടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ സംബന്ധിച്ചിടത്തോളം ഗൗരവകരമായ കാര്യമാണെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.
Also read: പാര്‍ട്ടി അധ്യക്ഷയെ സഹായിക്കാന്‍ ഉപദേശക സമിതി, സംഘടനയെ ശക്തിപ്പെടുത്താന്‍ പദയാത്ര; പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം