ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിർ രഞ്ജൻ ചൗദരിയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരുദ്ധമായി ചൗദരിയെ തൽസ്ഥാനത്ത് തന്നെ തുടരാൻ നിർദേശിച്ച് കോൺഗ്രസ്. നേരത്തേ അദ്ദേഹത്തെ ലോക്‌സഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നും പകരം ശശി തരൂർ, മനീഷ് തിവാരി എന്നിവരിലൊരാളെ നേതാവാക്കിയേക്കുമെന്നുമുള്ള വാർത്തകൾ വന്നിരുന്നു.
വിഷയം ജൂലൈ 19ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ചർച്ചചെയ്യുമെന്നുമുള്ള സൂചനകൾ ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് വൃത്തങ്ങൾ തന്നെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്. തൃണമൂൽ കോൺഗ്രസുമായുള്ള സഹകരണത്തിന് ചൗദരിയെ ഒഴിവാക്കിയാൽ ബംഗാളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.