ന്യൂഡൽഹി: ചൊവ്വാഴ്‌ച നാടകീയ രംഗങ്ങള്‍ക്ക് വേദിയായി രാജ്യസഭ. പെഗാസസ്, കാർഷിക നിയമങ്ങൾ, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ രംഗം വഷളായത്. ഡെസ്‌കില്‍ കയറിയ കോൺഗ്രസ് എം.പി പ്രതാപ് സിങ് ബജ്‌വ റൂള്‍ പുസ്‌തകം ചെയറിനു നേരെ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
ആം ആദ്‌മി എം.പി സഞ്ജയ് സിങ് റിപ്പോർട്ടർമാരുടെ മേശപ്പുറത്ത് കയറി മുദ്രാവാക്യങ്ങൾ ഉയർത്തിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് കൂട്ടമായി മുദ്രാവാക്യങ്ങൾ മുഴക്കി. തുടര്‍ന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഭുവനേശ്വർ കലിത സഭ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു.