ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ ലോക്‌സഭയില്‍ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവർക്ക് വർഷകാല സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല.
ലോക്‌സഭയില്‍ പ്രതിഷേധിച്ചു: ടിഎൻ പ്രതാപനും രമ്യ ഹരിദാസും അടക്കം 4 എംപിമാര്‍ക്ക് സസ്‌പെൻഷൻ - ടിഎൻ പ്രതാപൻ രമ്യ ഹരിദാസ് സസ്പെൻഷൻ
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ സസ്‌പെൻഷനിലായ എംപിമാർക്ക് പങ്കെടുക്കാനാകില്ല.
വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ വിലക്കയറ്റം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വൈകുന്നരം മൂന്ന് മണിവരെ സഭ നിർത്തിവച്ചിരുന്നു. മൂന്ന് മണിക്ക് സഭ വീണ്ടും ചേർന്നതിന് ശേഷവും പ്രതിഷേധം തുടർന്നു. കോൺഗ്രസും തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം ഉയർത്തുകയും പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്‌തു.
തുടർന്നാണ് എംപിമാരെ സസ്‌പെൻഡ് ചെയ്‌തത്. പ്രതിഷേധിക്കുന്ന എംപിമാരെ സസ്‌പെൻഡ് ചെയ്‌തുകൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
TAGGED:
Ramya Haridas