ലുധിയാന (പഞ്ചാബ്): ലുധിയാന എംപിയും കോൺഗ്രസ് നേതാവുമായ രവ്‌നീത് സിങ് ബിട്ടുവിന് വധഭീഷണി സന്ദേശമെന്ന് വെളിപ്പെടുത്തൽ. ബിട്ടുവിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ് ഹർജീന്ദർ സിങ്ങാണ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതേ ഗതി ബിട്ടുവിനും നേരിടേണ്ടി വരുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തൽ നടത്തിയത്.
ഹർജീന്ദർ സിങ്ങിന്‍റെ മൊബൈൽ നമ്പരിലേക്കാണ് അജ്ഞാത നമ്പറിൽ നിന്നും ഭീഷണി ഫോൺ സന്ദേശം എത്തിയത്. കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയ്‌ക്കെതിരെ സംസാരിച്ചതിന് ബിട്ടുവിനെ ഇല്ലാതാക്കും. അടുത്ത ലക്ഷ്യം ബിട്ടുവാണെന്നും സിദ്ദുവിന്‍റെ അതേഗതി തന്നെ ബിട്ടുവിനും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹർജീന്ദർ സിങ് പറയുന്നു. ഇന്‍റർനാഷണൽ നമ്പരിൽ നിന്നാണ് ഫോൺ കോൾ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.