ന്യൂഡൽഹി :വദ്ര കുടുംബത്തിലെ മരുമകളായ പ്രിയങ്ക ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാവുന്ന മികച്ച സ്ഥാനാര്‍ഥിയെന്ന് കോൺഗ്രസ് എംപി അബ്‌ദുൾ ഖാലിഖ്. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് വദ്ര കുടുംബത്തിലെ മരുമകളാണ് അവര്‍. രാഹുൽ ഗാന്ധി അധ്യക്ഷ പദവി നിരസിച്ചതിനാല്‍ പ്രിയങ്ക ആ സ്ഥാനത്തേക്ക് മികച്ചതാണെന്നും കോൺഗ്രസ് എംപി പറഞ്ഞു.
'പ്രിയങ്ക, ഗാന്ധി കുടുംബാംഗമല്ല, വദ്ര-മരുമകള്‍' ; കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന് പാര്‍ട്ടി എംപി - പ്രിയങ്ക ഗാന്ധി
ഗാന്ധി കുടുംബത്തില്‍ നിന്നും ആരും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ പറഞ്ഞതായി അശോക് ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്
അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോൺഗ്രസ് എംപിയാണ് ഖാലിഖ്. ട്വീറ്റിലൂടെയാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. "രാഹുൽ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്‍റാകാൻ വിസമ്മതിച്ചതിനാല്‍ പ്രിയങ്ക ഗാന്ധിയെ ആ സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാർഥിയായി ഞാൻ കരുതുന്നു. വദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവർ ഇനി ഗാന്ധി കുടുംബത്തിലെ അംഗമല്ല" - അബ്‌ദുൾ ഖാലിഖ് ട്വിറ്ററില്‍ കുറിച്ചു.
ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്ന് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതായി അശോക് ഗെലോട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം.