പട്‌ന:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിങ്ങ് കിസ് വിവാദവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമര്‍ശവുമായി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ. ഫ്ലൈയിങ് കിസിനെ ചൊല്ലിയുള്ള വിവാദം അടിസ്ഥാന രഹിതമാണെന്നും അനാവശ്യമാണെന്നും എംഎൽഎ നീതു സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. 'രാഹുല്‍ ജീക്ക് ഫ്ലൈയിങ് കിസ് കൊടുക്കണമെങ്കില്‍ അതിന് ഇഷ്‌ടം പോലെ പെണ്‍കുട്ടികളെ കിട്ടുമെന്നും 50 വയസ് പിന്നിട്ട സ്‌ത്രീക്ക് കൊടുക്കേണ്ട കാര്യമില്ലെന്നും' എംഎല്‍എ. രാഹുല്‍ ജീക്ക് വേറെ പെണ്‍കുട്ടികളെ കിട്ടാഞ്ഞിട്ടാണോയെന്നും എംഎല്‍എ ആവര്‍ത്തിച്ച് ചോദിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അനാവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ രാഹുലിനെ തകർക്കാനുള്ള ബിജെപിയുടെ കുതന്ത്രമാണെന്നും എംഎല്‍എ പറഞ്ഞു. ഞങ്ങളുടെ നേതാവിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുമ്പോൾ സ്‌മൃതി ഇറാനി സ്വയം ലജ്ജിക്കണം. സ്വന്തം സുഹൃത്തിന്‍റെ ഭർത്താവിനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌മൃതിയുടെ വീഡീയോ എല്ലാവരും കണ്ടതാണെന്നും എംഎൽഎ നീതു സിങ് പറഞ്ഞു.
രാഹുല്‍ ഗാന്ധി സ്‌പീക്കര്‍ക്ക് നല്‍കിയ ഫ്ലൈയിങ് കിസില്‍ സ്‌മൃതി ഇറാനി തെറ്റിദ്ധരിച്ചതെങ്ങനെയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. 'ഞങ്ങളുടെ രാഹുല്‍ ഗാന്ധിക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഫ്ലൈയിങ് കിസ് കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് ഇഷ്‌ടം പോലെ പെണ്‍കുട്ടികളുണ്ട്. അല്ലാതെ 50 കഴിഞ്ഞ സ്ത്രീക്ക് നല്‍കേണ്ട കാര്യമില്ലെന്നും' എംഎല്‍എ പറഞ്ഞു.