ചണ്ഡിഗഡ് : രാജ്യത്തെ ഇന്ധന വില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും ഹരിയാനയിലെ ഗോഹനയിൽ നിന്നുള്ള എംഎൽഎയുമായ ജഗ്‌ബീർ മാലിക്. പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ മോദിയേക്കാൾ നന്നായി ഇന്ധന വില വർധന നിയന്ത്രിച്ചെന്നായിരുന്നു പരാമര്‍ശം.
പാകിസ്ഥാനിൽ കർഷകർക്ക് 41 രൂപയ്ക്കാണ് ഡീസൽ ലഭ്യമാക്കുന്നത്. എന്നാല്‍ ഇവിടെ എൻഡിഎ സർക്കാർ കാരണമാണ് പണപ്പെരുപ്പം വർധിച്ചത്. രാജ്യത്ത് പെട്രോളിന് ഇരട്ട നികുതി ഈടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read:Covid 19 Second Wave : ബംഗാളില്‍ നിയന്ത്രണങ്ങള്‍ ജൂലൈ 15 വരെ നീട്ടി
ഇന്ധന വിലയിൽ അടിക്കടിയുണ്ടാകുന്ന വർധനവ് സർക്കാരിനെ ഇല്ലാതാക്കും. ഹരിയാനയിൽ പെട്രോൾ ലിറ്ററിന് 95.60 രൂപയും ഡീസൽ ലിറ്ററിന് 88.96 രൂപയുമാണ് നിലവിലെ വില.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചിരിക്കുകയാണ്. അതിനാല്‍ ഹരിയാനയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്, സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് എന്നിവ മാറ്റിവയ്ക്കണം.
ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് രോഗവ്യാപനം വർധിച്ചു.യുപിയിൽ മാത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന രണ്ടായിരത്തിലധികം അധ്യാപകരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.