കൊൽക്കത്ത:ഈ വർഷം നടന്ന നിയമസഭ അസംബ്ലി തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് കോൺഗ്രസ്, ഇടതുപക്ഷ, എഐഎസ്‌എഫ് സഖ്യം രൂപീകരിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു യുണൈറ്റഡ് ഫ്രണ്ടിന്‍റെ പ്രധാന്യമെന്നും തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്‍റെ പ്രസക്തി നഷ്‌ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തിന്‍റെ ഭാവി ഇരുട്ടിലാണെന്ന സൂചനയും യെച്ചൂരി നൽകി. സിപിഎം സെൻട്രൽ കമ്മിറ്റിയംഗം ഡോ.സുജൻ ചക്രബർത്തിയുടെ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നത്.