കേരളം

kerala

ETV Bharat / bharat

രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച്: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ - Rahul Gandhi arrested

പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, ഭക്ഷ്യവസ്‌തുക്കളുടെ ജിഎസ്‌ടി എന്നിവയിൽ പ്രതിഷേധിച്ചാണ് രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്.

രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച്  രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തു  കോൺഗ്രസ് മാർച്ചിൽ സംഘർഷം  കോൺഗ്രസ് എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു  പണപ്പെരുപ്പം  രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് തടഞ്ഞു  Congress leaders Protest  Rahul Gandhi arrested  Shashi Tharoor detained
രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തു

By

Published : Aug 5, 2022, 12:58 PM IST

Updated : Aug 5, 2022, 1:19 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് ഡൽഹി പൊലീസ്. രാഹുൽ ഗാന്ധി, ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്‌തത്.

എഐസിസി ഹെഡ്ക്വാർട്ടേഴ്‌സിന് മുൻപിൽ ഇരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് വലിച്ചിഴച്ചു. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, ഭക്ഷ്യവസ്‌തുക്കളുടെ ജിഎസ്‌ടി എന്നിവയിൽ പ്രതിഷേധിച്ചാണ് പാർലമെന്‍റിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്തിയത്. കറുത്ത വസ്‌ത്രം ധരിച്ചായിരുന്നു നേതാക്കൾ പ്രതിഷേധത്തിനെത്തിയത്.

പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, ഭക്ഷ്യവസ്‌തുക്കളുടെ ജിഎസ്‌ടി എന്നിവയിൽ പ്രതിഷേധിച്ചാണ് പാർലമെന്‍റിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്തിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യാൻ കോൺഗ്രസിന്‍റെ നേതാക്കൾ ഒരുങ്ങിയതോടെ ജന്തർ മന്തർ ഒഴികെ ന്യൂഡൽഹിയിലുടനീളം സെക്ഷൻ 144 ഏർപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Last Updated : Aug 5, 2022, 1:19 PM IST

ABOUT THE AUTHOR

...view details