കാർഷിക നിയമം; അശോക് ഗെലോട്ട് ജയ്പൂരിലെ ഷഹീദ് സ്മാരകത്തിൽ പ്രതിഷേധ പ്രകടനം നടത്തും - കാർഷിക നിയമം
സംസ്ഥാന യൂണിറ്റ് മേധാവി ഗോവിന്ദ് സിംഗ് ദൊട്ടസാര, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെയുള്ള നിരവധി നേതാക്കൾ പങ്കെടുക്കും.
കാർഷിക നിയമം; അശോക് ഗെലോട്ട് ജയ്പൂരിലെ ഷഹീദ് സ്മാരകത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും
ജയ്‌പൂർ:കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പൂരിലെ ഷഹീദ് സ്മാരകത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. പാർട്ടി സംസ്ഥാന യൂണിറ്റ് മേധാവി ഗോവിന്ദ് സിംഗ് ദൊട്ടസാര, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെയുള്ള നിരവധി നേതാക്കൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നിരവധി കർഷകരാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധിക്കുന്നത്.