ചണ്ഡിഗഡ്:അസം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും ബി.ജെ.പി നേതാവ് ഹിമാന്ത ബിശ്വ ശര്‍മയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സംസ്ഥാനത്തെ സുഗമമായ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് സമാനമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ എന്നിവരെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിലക്കണമെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല കമ്മിഷനോടു ആവശ്യപ്പെട്ടു.
മോദിയേയും അമിത് ഷായേയും വിലക്കണമെന്ന് കോണ്‍ഗ്രസ് - ഹിമാന്ത ബിശ്വ ശര്‍മ
അസമിലെ കരിം ഗഞ്ച് ജില്ലയില്‍ എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കൃഷ്ണേന്ദുപാലിന്‍റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം പിടികൂടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ്
അസം ധനമന്ത്രിയും ബി.ജെ.പിയുടെ താരപ്രചാരകനുമായ ഹിമാന്ത ബിശ്വ ശര്‍മയെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനും മാധ്യമങ്ങളോടു സംസാരിക്കുന്നതിനുമാണ് കമ്മിഷന്‍ വിലക്കിയത്. 48 മണിക്കൂറാണ് വിലക്ക്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ബോഡോലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് അധ്യക്ഷന്‍ ഹഗ്രമ മൊഹിലാരിയെ എന്‍.ഐ.എയെ കൊണ്ട് ജയിലിലാക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കമ്മിഷന്‍റെ വിലക്ക്.
അസമിലെ കരിം ഗഞ്ച് ജില്ലയില്‍ എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കൃഷ്ണേന്ദുപാലിന്‍റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം പിടികൂടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. വ്യാഴാഴ്ച വോട്ടെടുപ്പു നടന്ന രതബാരി മണ്ഡലത്തില്‍ വെച്ച് മറ്റൊരു മണ്ഡലമായ പത്ഥര്‍കാംടിയിലെ സിറ്റിങ് എം.എല്‍.എയായ കൃഷ്ണേന്ദുപാലിന്‍റെ കാറില്‍ നിന്നും കഴിഞ്ഞദിവസമാണ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടിയത്.