ന്യൂഡല്‍ഹി: ചാന്ദ്‌നി ചൗക്ക് മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായി അൽക്ക ലാംബ വീട്ടുതടങ്കലില്‍. കര്‍ഷക സമരം എട്ടാം മാസത്തിലെത്തിയതിന്‍റെ ഭാഗമായി ജന്തർ മന്ദിറില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഇന്ന് മഹിള കിസാൻ സൻസദ് നടക്കാനിരിക്കെയാണ് ഡല്‍ഹി പൊലീസിന്‍റെ നടപടി. കര്‍ഷക പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അൽക്ക് ലാംബ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അൽക്ക ലാംബ വീട്ടുതടങ്കലില്‍; ജനാധിപത്യത്തിന്‍റെ കൊലപാതകമെന്ന് ട്വീറ്റ്
ജന്തർ മന്ദറില്‍ സ്‌ത്രീകളുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കുമെന്ന് ലാംബ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അൽക്ക ലാംബ
ട്വിറ്ററിലൂടെ ലാംബ തന്നെയാണ് താൻ വീട്ടുതടങ്കലിലാണെന്ന് അറിയിച്ചത്. ഡല്‍ഹി പൊലീസ് എന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ജന്തർ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാകില്ലെന്നാണ് അവർ പറയുന്നത്. ഇത് ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമല്ലെ എന്നും ലാംബ ട്വീറ്റ് ചെയ്‌തു.
also read:പാർലമെന്‍റിലേക്ക് ട്രാക്‌ടർ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി