കേരളം

kerala

ETV Bharat / bharat

കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയർ; കോൺഗ്രസിന്‍റെ 'വാക്ക് ഫോർ വാട്ടർ റാലി' ആരംഭിച്ചു

ബെംഗളൂരുവിന്‍റെയും സമീപ പ്രദേശങ്ങളുടേയും കുടിവെള്ള ആവശ്യങ്ങൾക്കായി കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പദയാത്ര 168 കിലോമീറ്റർ പിന്നിടും

Congress launches walk for water rally in Karnataka  Karnataka covid guidelines to avoid crowding  Mekedatu padayatra would cover 168 kms  കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയർ  ബെംഗളൂരുവിന്‍റെ കുടിവെള്ള പ്രശ്‌നം  കോണ്‍ഗ്രസ്‌ വാക്ക് ഫോർ വാട്ടർ റാലി
കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയർ; കോൺഗ്രസിന്‍റെ 'വാക്ക് ഫോർ വാട്ടർ റാലി' ആരംഭിച്ചു

By

Published : Jan 9, 2022, 5:39 PM IST

രാമനഗര(കര്‍ണാടക): ബെംഗളൂരുവിന്‍റെയും അയൽജില്ലകളുടെയും കുടിവെള്ള ആവശ്യങ്ങൾക്കായി കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ 'വാക്ക് ഫോർ വാട്ടർ റാലി' ആരംഭിച്ചു. ഞായറാഴ്‌ച രാമനഗരയിലാണ്‌ പരിപാടി തുടങ്ങിയത്‌. രാജ്യസഭ എംപി മല്ലികാർജുൻ ഖാർഗെ പദയാത്ര ഉദ്ഘാടനം ചെയ്‌തു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ കോൺഗ്രസ്‌ പരിപാടി നടക്കുന്നത്‌.

കെപിസിസി പ്രസിഡന്‍റ്‌ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് മുൻ മന്ത്രിമാരായ എം.ബി. പാട്ടീൽ, എച്ച്.കെ. പാട്ടീൽ, എംഎൽഎ ലക്ഷ്‌മി ഹെബ്ബാൾക്കർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. പദയാത്ര 168 കിലോമീറ്റർ പിന്നിട്ട് ജനുവരി 19-ന് അവസാനിക്കും. കുടിവെള്ളത്തിനായുള്ള പദയാത്രയെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നിരവധി കർഷക സംഘടനകളും പിന്തുണച്ചു.

ALSO READ:പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും

നടൻ ദുനിയ വിജയ്, സാധുകോകില എന്നിവരും മാർച്ചിൽ പങ്കെടുത്തു. അവസാന ദിവസം ബെംഗളൂരു നാഷണൽ കോളജ് ഗ്രൗണ്ടിൽ വമ്പിച്ച പൊതുറാലി നടക്കും. റാലിയില്‍ പങ്കെടുക്കാന്‍ നാലായിരത്തിലധികം പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details