കേരളം

kerala

ETV Bharat / bharat

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം: ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹം

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്.

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം  അഗ്നിപഥ് കോണ്‍ഗ്രസ് സത്യഗ്രഹം  ജന്തര്‍ മന്തര്‍ കോണ്‍ഗ്രസ് പ്രതിഷേധം  അഗ്നിപഥ് പദ്ധതി പ്രിയങ്ക ഗാന്ധി പ്രതിഷേധം  Agnipath army recruitment plan  Agnipath scheme protest reason  Army recruitment 2022 news  Agnipath scheme controversy  Agnipath recruitment new age limit  Agnipath scheme protest  agneepath yojana protest  agneepath protest live  what is agneepath scheme
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം: ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹം ആരംഭിച്ചു

By

Published : Jun 19, 2022, 1:41 PM IST

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹം ആരംഭിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധത്തോട് അനുബന്ധിച്ച് ജന്തര്‍ മന്തറില്‍ ഡല്‍ഹി പൊലീസ്, ദ്രുത കർമ സേനയെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവജനങ്ങള്‍ക്ക് പൊള്ളയായ തൊഴില്‍ വാഗ്‌ദാനം നല്‍കി തൊഴിലില്ലായ്‌മയുടെ അഗ്നിപാതയിലൂടെ നടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധിച്ചുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ പ്രതിരോധ മന്ത്രാലയം അഗ്നിവീര്‍ സൈനികര്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു. കോസ്റ്റ് ഗാർഡ് ഉള്‍പ്പടെ പ്രതിരോധ സേനകളുടെ തസ്‌തികകളിലാണ് നിയമനം. പ്രതിരോധ രംഗത്തെ 16 പൊതുമേഖല സ്ഥാപനങ്ങളിലും ഈ സംവരണ ആനുകൂല്യം നടപ്പാക്കും.

വിമുക്ത ഭടന്മാര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമേയാണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. പ്രായപരിധിയിൽ ആവശ്യമായ ഇളവുകളും ഏർപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read more: 'അഗ്‌നിവീരര്‍'ക്ക് സൈനിക തസ്‌തികകളില്‍ 10% സംവരണം ; പ്രഖ്യാപനം 'അഗ്‌നിപഥ്' പ്രതിഷേധം ആളിക്കത്തുന്നതിനിടെ

ABOUT THE AUTHOR

...view details