ന്യൂഡൽഹി:അധികാര തർക്കങ്ങളുടെ പേരില്‍ പഞ്ചാബ് കോൺഗ്രസില്‍ കലാപക്കൊടി ഉയർത്തിയ നവജ്യോത് സിങ് സിദ്ദു അനുനയത്തിന്‍റെ പാതയില്‍. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായുള്ള അസ്വാരസ്യങ്ങളുടെ പേരില്‍ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സിദ്ദു എഐസിസി ആസ്ഥാനത്ത് എത്തി ചർച്ച നടത്തി.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരുമായാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി സിദ്ദു തന്നെ തുടരുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളെ അറിയിച്ചു.
നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിദ്ദുവും ചന്നിയും പരസ്പരം സംസാരിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.