കത്വ (ജമ്മു കശ്‌മീർ):രാജ്യവ്യാപകമായിവീടുവീടാന്തരമുള്ള കോണ്‍ഗ്രസിന്‍റെ‘ഹാത്ത് സേ ഹാത്ത് ജോഡോ’ പ്രചാരണം ജനുവരി 26 ന് ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്‌മീരിലെ കത്വയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജനുവരി 26 മുതൽ മാർച്ച് 26 വരെയാണ് 'ഹാത്ത് സേ ഹാത്ത് ജോഡോ' യാത്ര. ജനങ്ങളെ അണിനിരത്തി ആർഎസ്എസ് ബിജെപി ആശയങ്ങൾക്കെതിരെ പോരാടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് വിപുലമായ പ്രചാരണ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.