ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ അമ്പതാം വാർഷിക ആഘോഷത്തിനായി കോൺഗ്രസ് കമ്മിറ്റി - ബംഗ്ലാദേശ് വിമോചന യുദ്ധ വാർത്ത
സോണിയ ഗാന്ധിയാണ് കമ്മിറ്റി രൂപീകരണത്തിന് അനുമതി നൽകിയത്
ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ അമ്പതാം വാർഷിക ആഘോഷത്തിനായി കോൺഗ്രസ് കമ്മിറ്റി
ന്യൂഡൽഹി:1971ലെബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ അമ്പതാം വാർഷികത്തിനായി പാർട്ടിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കും. കോൺഗ്രസ് ഇടക്കാല മേധാവി സോണിയ ഗാന്ധിയാണ് കമ്മിറ്റി രൂപീകരണത്തിന് അനുമതി നൽകിയത്. കമ്മിറ്റിയെ എ കെ ആന്‍റണി നയിക്കും. പ്രവീൻ ദാവറിനെ കൺവീനർ ആയി നിയമിച്ചു. മീരാ കുമാർ, അമരീന്ദർ സിംഗ്, പൃഥ്വിരാജ് ചവാൻ, ജിതേന്ദ്ര സിംഗ്, കിരൺ ചൗധരി, ഉത്തം കുമാർ റെഡ്ഡി, മേജർ വേദ് പ്രകാശ്, ശർമിഷ്ഠ മുഖർജി എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്.