ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് ആരോഗ്യ ബജറ്റ് പൂര്‍ണമായും വിനിയോഗിച്ചില്ലെന്ന് ആരോപിച്ച് ജോതിരാദിത്യ സിന്ധ്യ. എന്‍ഡിഎ ഭരണകാലത്ത് ബജറ്റ് 137 ശതമാനം വര്‍ധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. യുപിഎ സര്‍ക്കാറിന്‍റെ അഞ്ച് വര്‍ഷത്തെ ബജറ്റ് 175 ട്രില്ല്യണായിരുന്നു. എന്നാല്‍ എന്‍ഡിഎയുടെ ഒരു വര്‍ഷത്തെ ആരോഗ്യ ബജറ്റ് 2.23 ട്രില്ല്യണും. കഴിഞ്ഞ വര്‍ഷം മുതല്‍ 137 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ജോതിരാദിത്യ സിന്ധ്യ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യ ബജറ്റ് വിനിയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ജോതിരാദിത്യ സിന്ധ്യ
കോണ്‍ഗ്രസ് ഭരണകാലത്ത് ആരോഗ്യ ബജറ്റ് പൂര്‍ണമായും വിനിയോഗിച്ചില്ലെന്നാണ് രാജ്യസഭയില്‍ ജോതിരാദിത്യ സിന്ധ്യയുടെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാറിന്‍റെ വാക്‌സിനേഷന്‍ ഡ്രൈവിനെ വിമര്‍ശിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോള്‍ പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുകയായിരുന്നുവെന്ന് ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. ആദ്യം ലോക്ക് ഡൗണിനെ പ്രതിപക്ഷം വിമര്‍ശിച്ചു. പിന്നീട് അണ്‍ലോക്ക് ഘട്ടത്തെയും വിമര്‍ശിച്ചു. അതേസമയം കോണ്‍ഗ്രസ് എംപി അനന്ദ് ശര്‍മ ലോക്ക് ഡൗണ്‍ നീക്കത്തെ അഭിനന്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തണമെന്ന് രാജ്യസഭയില്‍ ആര്‍ജെഡി എംപി മനോജ് കുമാര്‍ ജാ, ജനതാദള്‍ (സെക്കുലര്‍) എംഡി എച്ച് ഡി ദേവഗൗഡ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.