ന്യൂഡൽഹി : രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഒമിക്രോൺ വകഭേദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് സർക്കാർ അജ്ഞരാണെന്ന് ആരോപിച്ച കോൺഗ്രസ്, പ്രധാനമന്ത്രി വ്യക്തമായ വാക്‌സിനേഷൻ നയം പാലിക്കണമെന്നും 5നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്‌പ്പ് നൽകണമെന്നും ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തുമ്പോൾ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലികളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചു.
15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ജനുവരി 3 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒമിക്രോൺ വ്യാപനം കൈകാര്യം ചെയ്യുന്നതിനെതിരെ കേന്ദ്രത്തിന് നേരെയുള്ള കോൺഗ്രസ് ആക്രമണം. ആരോഗ്യ പ്രവർത്തകർക്കും മുൻനിര തൊഴിലാളികൾക്കും മുൻകരുതൽ ഡോസ് ജനുവരി 10 മുതൽ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ALSO READ: ഒമിക്രോണിനെതിരെ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി