ന്യൂഡല്‍ഹി:പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതിയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ ഭരണകാലത്തേക്കാളും കൂടുതലാണ് നിലവില്‍ പെട്രോള്‍ ഡീസല്‍ എക്‌സൈസ് നികുതിയെന്ന് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും മേലുള്ള മൂല്യ വര്‍ധിത നികുതി(വാറ്റ്) കുറയ്‌ക്കാത്തതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.
യുപിഎ ഭരണകാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍ മേലുള്ള കേന്ദ്ര എക്‌സൈസ് നികുതി 9.48 രൂപയും ഒരു ലിറ്റര്‍ ഡീസലിന്‍ മേലുള്ളത് 3.56 രൂപയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ പെട്രോളിനും ഡീസലിനും യഥാക്രമം 27.90 രൂപയും 21.80 രൂപയുമാണെന്ന് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടികാട്ടി. പെട്രോളിന്‍ മേല്‍ ഉയര്‍ത്തിയ 18.42 രൂപയും ഡീസലിന്‍ മേല്‍ ഉയര്‍ത്തിയ 18.24 രൂപയും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.