ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 2023-24 ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തവണത്തെ ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചനയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യഥാര്‍ഥ ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനേക്കാള്‍ കുറവാണെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണെന്നും കോണ്‍ഗ്രസ്.
കഴിഞ്ഞ വർഷത്തെ ബജറ്റ് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, എംജിഎൻആർഇജിഎ, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് വകയിരുത്തുന്നതിന് കയ്യടി നേടിയെന്നും എന്നാൽ ഇന്ന് യാഥാർഥ്യം വ്യക്തമാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.