ന്യൂഡല്‍ഹി: അടുത്തിടെ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് പാര്‍ട്ടി രൂപം നല്‍കിയത്. സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസന്‍റ് എച്ച്.പാല, ജ്യോതി മണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ കോണ്‍ഗ്രസ്; അഞ്ചംഗ സമിതിയെ നിയോഗിച്ചു - നിയമസഭ
അശോക് ചവാന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് പാര്‍ട്ടി രൂപം നല്‍കിയത്.

തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ കോണ്‍ഗ്രസ്; അഞ്ചംഗ സമിതിയെ നിയോഗിച്ചു
read more: ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം
തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ പ്രത്യേകസമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന കേരളം, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ പ്രകടനമാണ് സമിതി വിലയിരുത്തുക. ഡിഎംകെയോടൊപ്പം സഖ്യത്തിലുള്ള തമിഴ്നാട്ടില്‍ മാത്രമാണ് പാര്‍ട്ടിക്ക് ആശ്വസിക്കാനുള്ള വകയുള്ളത്.