ന്യൂഡല്‍ഹി :കൊവിഡ് രൂക്ഷമാകുമ്പോള്‍രാജ്യത്ത് ഓക്സിജന്റെയും ആശുപത്രി കിടക്കകളുടെയും ആവശ്യമായ മരുന്നുകളുടെയും ക്ഷാമം നേരിടുന്നത് കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥത മൂലമെന്ന് കോൺഗ്രസ്. ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സഹായങ്ങളുടെ വിവരങ്ങളും എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന വിശദാംശങ്ങളും പുറത്തുവിടണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
വിദേശത്തുനിന്നുള്ള കൊവിഡ് സഹായങ്ങള്‍ സുതാര്യമാക്കണമെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്
'മഹാമാരിയെ നേരിടുന്നത് നാം ഒരുമിച്ചാണ്. ഈ പോരാട്ടത്തിൽ വിജയിക്കാൻ സുതാര്യതയും ആത്മാർത്ഥതയും ആവശ്യമാണ്'
![വിദേശത്തുനിന്നുള്ള കൊവിഡ് സഹായങ്ങള്‍ സുതാര്യമാക്കണമെന്ന് കോണ്‍ഗ്രസ് congress asks for transparency of foreign aid COvid foreign aid Pavan Khera criticises union government Congress calls for transparency of Covid aid from foreign countries Congress Covid foreign countries വിദേശത്ത് നിന്നുള്ള കൊവിഡ് സഹായങ്ങള്‍ സുതാര്യമാക്കണമെന്ന് കോണ്‍ഗ്രസ് കൊവിഡ് കോണ്‍ഗ്രസ് പവൻ ഖേര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:51:56:1620058916-pawan-khera-2303newsroom-1616479513-115.jpg)
വിദേശത്ത് നിന്നുള്ള കൊവിഡ് സഹായങ്ങള്‍ സുതാര്യമാക്കണമെന്ന് കോണ്‍ഗ്രസ്
വിദേശത്തുനിന്നുള്ള കൊവിഡ് സഹായങ്ങള്‍ സുതാര്യമാക്കണമെന്ന് കോണ്‍ഗ്രസ്
മഹാമാരിയെ നേരിടുന്നത് നാം ഒരുമിച്ചാണ്. ഈ പോരാട്ടത്തിൽ വിജയിക്കാൻ സുതാര്യതയും ആത്മാർത്ഥതയും ആവശ്യമാണ്. ലഭിക്കുന്ന സഹായ വിതരണത്തിൽ സുതാര്യത ഉണ്ടെന്ന് ഉറപ്പാക്കാൻ മോദിയോട് ആവശ്യപ്പെടുകയാണ്. ആളുകൾ വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും അവർക്ക് സ്ലോട്ടുകൾ ലഭിക്കുന്നില്ല. ജൂലൈയ്ക്ക് മുമ്പ് വാക്സിൻ ലഭ്യമാകില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ടെന്നും പവന്‍ ഖേര ആരോപിച്ചു.