ഭോപാൽ:മധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടി ബ്ലോക്ക് പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഇന്ദ്ര പ്രതാപ് സിങാണ് മരിച്ചത്. ഛത്തർപൂരിലെ മൽഹാരയിൽ ചൊവ്വാഴ്‌ചയോടെയാണ് സംഭവം. അജ്ഞാതസംഘം ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മധ്യപ്രദേശിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു - congress
അജ്ഞാതസംഘം ഇയാളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു
Congress block president shot dead in Madhya Pradesh
കൃത്യം നടന്നതിന് തൊട്ടടുത്തുള്ള ഹോട്ടലിലെ സിസിടിവിയിൽ നിന്നും അജ്ഞാതരായ രണ്ടുപേർ ഇരയുമായി സംസാരിച്ചു നിൽക്കവേ മറ്റ് രണ്ടുപേർ പിന്നിൽ ഒരു ബൈക്കിൽ നിന്ന് വെടിയുതിർക്കുന്നതായ ദൃശ്യങ്ങൾ ലഭിച്ചതായി കോൺഗ്രസ് നേതാവ് ദീപ്‌തി പാണ്ഡേ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നതായി എസ്‌പി ലോകേന്ദ്ര സിങ് അറിയിച്ചു.