ഭോപ്പാൽ:കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരിയായ കണക്കു വിവരങ്ങൾ സംസ്ഥാന സർക്കാർ മറച്ചുവക്കുന്നതായി മധ്യപ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ജിതു പട്വാരി ആരോപിച്ചു. പുതിയ റിപ്പോർട്ടുകളനുസരിച്ച് സംസ്ഥാനത്ത് ഏകദേശം പത്ത് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. ബാധിതരായ ജനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് ഉറപ്പാക്കാൻ ശരിയായ കണക്കുകൾ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് മരണം: ശരിയായ കണക്ക് പുറത്തുവിടണെമന്ന് കോൺഗ്രസ്
മധ്യപ്രദേശില്‍ ഇതുവരെ ഏകദേശം പത്ത് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും രോഗ ബാധിതരായ ജനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് ഉറപ്പാക്കാൻ ശരിയായ കണക്കുകൾ പുറത്തു വിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തിലധികം പേർ കൊവിഡ് മരിച്ചുവെന്നും എന്നാൽ ശരിയായ കണക്ക് വിവരങ്ങൾ സർക്കാർ മറച്ച് വയ്‌ക്കുന്നതായും നേരത്തെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് ആരോപിച്ചിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പേരിൽ കമൽനാഥിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മധ്യപ്രദേശിൽ നിലവിൽ 3,273 സജീവ കൊവിഡ് കേസുകളാണുള്ളത്. മരണസംഖ്യ 8,649 ആണ്.