കേരളം

kerala

ETV Bharat / bharat

കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കോൺഗ്രസും ബിഎസ്‌പിയും - കർഷക വിരുദ്ധ നിയമങ്ങൾ

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. നിയമങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ബിഎസ്‌പി മേധാവി മായാവതി

congress and bsp against anti-farmer laws  anti-farmer laws  ദിഗ്‌വിജയ സിങ്  മായാവതി  mzyzvzthi bsp  Digvijaya Singh  കർഷക വിരുദ്ധ നിയമങ്ങൾ  കോൺഗ്രസും ബിഎസ്‌പിയും
കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കോൺഗ്രസും ബിഎസ്‌പിയും

By

Published : Nov 29, 2020, 1:53 PM IST

ന്യൂഡൽഹി: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. കർഷകരുമായി ചർച്ച ചെയ്‌ത ശേഷം പുനഃപരിശോധനയ്ക്കായി ഈ നിയമങ്ങൾ പാർലമെന്‍ററി കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സിങ് പറഞ്ഞു. ഈ നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തിയെങ്കിൽ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ ഉണ്ടായെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന്‍റെ ഇത്തരം നിയമങ്ങൾ ഇടനിലക്കാരെ ഇല്ലാതാക്കുമെന്നും കർഷകരെ തങ്ങളുടെ ഉൽ‌പന്നങ്ങൾ വിപണികളിൽ വിൽക്കാൻ പ്രാപ്‌തരാക്കുമെന്നാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ സർക്കാർ ഉറപ്പുനൽകുന്ന വിലയ്ക്ക് ഉൽ‌പന്നങ്ങൾ വിൽക്കാൻ സാധിക്കുമോയെന്ന പ്രതിസന്ധിയിലാണ് കർഷകർ.

കർഷക വിരുദ്ധ നിയമങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ബിഎസ്‌പി മേധാവി മായാവതി. കർഷകരുടെ സമ്മതമില്ലാതെ കൊണ്ടുവന്ന നിയമങ്ങൾ രാജ്യത്തുടനീളം പ്രക്ഷോഭത്തിലേക്ക് വഴിവെച്ചു. ഡൽഹി സർക്കാർ പ്രതിഷേധത്തിനായി കർഷകർക്ക് ബുറാരി ഗ്രൗണ്ട് നൽകി. നിരവധി കർഷകർ ടിക്രി അതിർത്തിയിലൂടെ ഡൽഹിയിലെത്തി.

ABOUT THE AUTHOR

...view details