ന്യൂഡല്‍ഹി: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തിൽ രാഹുൽ ഗാന്ധിയെ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലാത്ത നേതാവെന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒബാമക്കെതിരെ വിമർശനവുമായി രംഗത്തെത്തിയെങ്കിലും ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
രാഹുലിനെതിരായ ഒബാമയുടെ പരാമര്‍ശം; പ്രതികരിക്കാതെ കോണ്‍ഗ്രസ് - എ പ്രോമിസ്ഡ് ലാന്‍ഡ്
2017 ഡിസംബറിലെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഒബാമ രാഹുലിനെ കണ്ടിരുന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചില മാധ്യമങ്ങള്‍ സ്പോണ്‍സേർഡ് അജണ്ടയാണ് നടത്തുന്നത്. മുൻകാലങ്ങളിൽ ഒരു നേതാവിനെ പലരും സൈക്കോപാത്ത്, മാസ്റ്റർ ഡിവൈഡർ എന്നൊക്കെ വിളിച്ചിരുന്നു. അത്തരം അഭിപ്രായങ്ങൾ പാര്‍ട്ടി അംഗീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെക്കുറിച്ച് വിധി പറയാൻ ഞങ്ങൾക്ക് ബരാക് ഒബാമയുടെ ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് അർച്ചന ഡാൽമിയ ട്വിറ്ററില്‍ കുറിച്ചു. രാഹുൽ ഗാന്ധിയെ ദൈവമായി കരുതുന്ന കോടിക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ ഒബാമ വ്രണപ്പെടുത്തിയെന്നും പറഞ്ഞു. 2017 ഡിസംബറിലെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഒബാമ രാഹുലിനെ കണ്ടിരുന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.