ന്യൂഡൽഹി: തലസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കിയ നടപടി പിൻവലിക്കണമെന്ന് ഡൽഹി കോൺഗ്രസ് മേധാവി അനിൽ ചൗധരി. സ്വേച്ഛാധിപത്യ തീരുമാനമാണ് ഇതെന്നും അഴിമതി വർധിപ്പിക്കാൻ ഈ തീരുമാനം ഇടയാക്കുമെന്നും അനിൽ ചൗധരി പറഞ്ഞു. 2000 രൂപക്ക് പകരം 100 രൂപ പിഴ ഈടാക്കണമെന്നും കൊവിഡ് സാഹചര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഇത്തരക്കാർക്ക് മാസ്‌കുകൾ വിതരണം ചെയ്യണമെന്നും കോൺഗ്രസ് നിർദേശിച്ചു.
ഡൽഹിയില്‍ മാസ്‌ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കിയ നടപടിക്കെതിരെ കോൺഗ്രസ് - delhi government imposing fine
ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയാണ് ചെയ്യേണ്ടതെന്ന് കോൺഗ്രസ്
ഡൽഹി മാസ്‌ക്ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കിയ നടപടിക്കെതിരെ കോൺഗ്രസ്
സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിൻവലിക്കണം. ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയാണ് വേണ്ടത്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കാന്‍ ഉത്തരവിറക്കിയത്.