കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വീരാരാധന ചെയ്യുന്നുവെന്ന് കാര്‍ത്തി ചിദംബരം - Cong MP Karti about Rajiv case convicts

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ നായകന്മാരാക്കരുത്, അവർ വീരന്മാരല്ല, മറ്റ് 15 ഇരകൾ തമിഴരല്ലേ എന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എം.പി ചോദ്യം ഉന്നയിച്ചു

രാജീവ് ഗാന്ധി വധക്കേസ്  പ്രതികളെ വീരാരാധന ചെയ്യുന്നുവെന്ന് കോൺഗ്രസ് എം.പി  പ്രതികളെ നായകന്മാരാക്കരുത്  ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം  Cong MP Karti about Rajiv case convicts  Cong MP Karti
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വീരാരാധന ചെയ്യുന്നുവെന്ന് കോൺഗ്രസ് എം.പി

By

Published : Nov 29, 2020, 5:54 PM IST

ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വീരാരാധന ചെയ്യുന്നുവെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം. അവരെ നായകന്മാരാക്കരുത്, അവർ വീരന്മാരല്ല, മറ്റ് 15 ഇരകൾ തമിഴരല്ലേ എന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എം.പിയുടെ ചോദ്യം ഉന്നയിച്ചു.

അന്നത്തെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ടവരെക്കുറിച്ച് എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്നും അദ്ദേഹം പ്രതികരിച്ചു. അഭിമുഖത്തിൻ്റെ വീഡിയോ ട്വിറ്ററിൽ ടാഗുചെയ്‌തും കാർത്തി ഖേദം പ്രകടിപ്പിച്ചു. ഏഴ് കുറ്റവാളികളുടെ മോചനത്തെ പിന്തുണയ്ക്കുന്ന തമിഴ് അനുകൂല സംഘടനകൾ ഇരകളെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

1991 മെയ് 21ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ വനിതാ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധിയും 15 പേരും കൊല്ലപ്പെട്ടിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്ന് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ നേതാക്കളായ വി. ശ്രീധരൻ, മുരുകൻ, ടി സുതേന്ദ്രരാജ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details