ന്യൂഡൽഹി:ഹരിയാന കോൺഗ്രസിൽ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എംഎൽഎമാർ ഇന്ന് (ജൂലൈ 5) കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്‌ച്ച നടത്തും. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്‌ച്ച നടത്തുക.
also read:കോവിൻ ഗ്ലോബൽ കോൺക്ലേവിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
2014 മുതൽ ഹരിയാനയിൽ പുനസംഘടനയില്ലെന്നും അതുകൊണ്ടാണ് 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരത്തിൽ വരാൻ സാധിക്കാതിരുന്നതെന്നും എംഎൽഎമാർ പറയുന്നു.
പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹരിയാനയിലെ എഐസിസി സെക്രട്ടറി വിവക് ബൻസലുമായി എംഎൽഎമാർ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. നിലവിൽ 31 സീറ്റുള്ള കോൺഗ്രസിന് പകുതിയിലധികം എംഎൽഎമാരും ഭുപീന്ദർ ഹൂഡക്കൊപ്പം അണിനിരക്കുകയാണ് .