മധ്യപ്രദേശ് :മഹാത്മാഗാന്ധിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഹിന്ദു ആത്മീയ നേതാവ് കാളിചരണ്‍ മഹാരാജ് കപട ആള്‍ ദൈവമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. കാളിചരണിന്‍റെ പ്രസ്താവനയില്‍ സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
ഡിസംബര്‍ 26 ന് ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ നടന്ന മതപരമായ ചടങ്ങിലാണ് കാളി ചരണ്‍ ഗാന്ധിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്.
ALSO READ:ഗാന്ധിയെ അപമാനിക്കുന്നവരെ ജനം തിരസ്‌കരിക്കുമെന്ന് ഭൂപേഷ് ബാഘേല്‍
കാളിചരണ്‍ ഗാന്ധിജിയെ അശ്ലീല പദമുപയോഗിച്ച് അവഹേളിച്ചെന്ന ആരോപണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കുന്ന തരത്തില്‍ കാളിചരണ്‍ പ്രസംഗിച്ചെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നു.
ഗാന്ധിയെ അവഹേളിക്കുന്നവരെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് കാളിചരണിന്‍റെ പ്രസ്താവനയില്‍ പ്രതികരിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ പറഞ്ഞിരുന്നു.