ബെംഗളൂരു: എലി ശല്യത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാരനും അസോസിയേഷന്‍ പ്രസിഡന്‍റും തമ്മില്‍ തര്‍ക്കം. ബെംഗളൂരുവിലെ ഗംഗാനഗറിലുളള കംഫർട്ട് എൻക്ലേവ് അപ്പാർട്ട്‌മെന്‍റിലാണ് സംഭവം. മര്‍ദിച്ചതിനെ തുടര്‍ന്ന് അപ്പാർട്ട്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഇയാള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി.
താമസക്കാരന്‍റെ കാറിന്‍റെ കേബിള്‍ വയറുകള്‍ എലി കടിച്ച് മുറിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ അപ്പാര്‍ട്ട്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റിനോട് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ അസോസിയേഷന്‍ നഷ്‌ട പരിഹാരം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റിനെ താമസക്കാരന്‍ മര്‍ദിക്കുകയായിരുന്നു.