ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു. "ബൈഡന്‍ അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുപെട്ട ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചതിന് സെനറ്റർ കമല ഹാരിസിനും അദ്ദേഹം ആശംസകൾ നേർന്നു.
''താങ്കളുടെ വിജയം അമേരിക്കൻ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയ-ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്. കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത് വലിയ വിജയമാണ്. താങ്കളുടെ അമ്മയിൽ നിന്നും ഉൾകൊണ്ട മൂല്യങ്ങളും വിശ്വാസങ്ങൾക്കും വേണ്ടി നിലകൊണ്ടതിൽ അഭിനന്ദിക്കുന്നു''