ന്യൂഡൽഹി :വിദ്യാർഥികൾക്ക് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പ് നൽകുന്നതിന് മുൻപ് പരീക്ഷ നടത്തുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. ആദ്യം വാക്‌സിൻ, പിന്നീട് പരീക്ഷ എന്നതാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ നൽകും മുൻപ് പരീക്ഷ നടത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് മനീഷ് സിസോദിയ - പ്രതിരോധ കുത്തിവയ്‌പ്
ആദ്യം വാക്‌സിൻ, പിന്നീട് പരീക്ഷ എന്നതാണ് വേണ്ടതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
പ്രതിരോധ കുത്തിവയ്‌പ് നൽകുന്നതിന് മുൻപ് പരീക്ഷ നടത്തുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മനീഷ് സിസോഡിയ
Read more: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് സിസോദിയ
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളിൽ 95 ശതമാനം പേരും 17.5 വയസിന് മുകളിലുള്ളവരാണ്. അവർക്ക് കൊവിഷീൽഡ് അല്ലെങ്കിൽ കൊവാക്‌സിൻ നൽകാൻ കഴിയണം. കേന്ദ്രം വിദഗ്‌ധരുമായി ഇക്കാര്യം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചായിരുന്നു യോഗം.