ഗാന്ധിനഗർ: കൊവിഡ് മരണങ്ങളുടെ എണ്ണം ഭയപ്പെടുത്തും വിധം വർധിച്ചുകൊണ്ടിരിക്കെ ഗുജറാത്തിലെ ശ്മശാനങ്ങളില്‍ നിലയ്ക്കാത്ത തിരക്ക്. മരണങ്ങൾ കൂടിയതോടെ അധികസമയം പ്രവർത്തിക്കുകയാണ് ശ്മശാനങ്ങള്‍. ഇതോടെ മിക്ക ശ്മശാനങ്ങളിലെയും ചൂളകളുടെ ലോഹ ഭാഗങ്ങൾ ഉരുകി. പല നടത്തിപ്പുകാരും കൂടുതൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനായി ശ്മശാനങ്ങളുടെ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഭീതികൂട്ടി കൊവിഡ് മരണസംഖ്യ ഉയരുന്നു, ഗുജറാത്തിലെ ശ്മശാനങ്ങളില്‍ നിലയ്ക്കാത്ത തിരക്ക് - കൊവിഡ് മരണം
ഓരോ മൃതദേഹവും ദഹിപ്പിക്കാൻ മണിക്കൂറുകള്‍ കാത്തുനിൽക്കേണ്ട ദുരവസ്ഥയാണ് കൊവിഡ് ദുരന്തത്തിനിടെ സംഭവിക്കുന്നത്.
ഗാന്ധിനഗറിൽ നാലുമുതൽ അഞ്ച് മണിക്കൂറുകൾ വരെയാണ് ഓരോ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വേണ്ടിയും കാത്തുനിൽക്കേണ്ടി വരുന്നത്. ജില്ലയിലെ മരണനിരക്ക് കൂടി വന്നതോടെ എട്ട് പുതിയ ശ്മശാനങ്ങൾ കൂടി പ്രവർത്തനം ആരംഭിച്ചു. ഇതോടെ ഗാന്ധിനഗർ ജില്ലയിലെ സംസ്കാര കേന്ദ്രങ്ങളുടെ എണ്ണം 10 ആയി.
10 ഇടത്തുമായി 32 ചൂളകളാണുള്ളത്. ജാംനഗറിലും ഗാന്ധിനഗറിലേതുപോലെ സമാന സ്ഥിതിയാണ്. ഇവിടത്തെ കേന്ദ്രങ്ങളിലും മൃതദേഹങ്ങൾ കുന്നുകൂടുകയാണ്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്.